അഗാധമാം ആഴി വിതുമ്പി

അഗാധമാം ആഴി വിതുമ്പി
അലകളിലലയായ് തേങ്ങലുയർന്നു...
മൂകസാന്ദ്ര വിഹായസ്സിൽ,
ശോകം ശോണിമ ചാർത്തി (2)
(അഗാധമാം...)

അറിഞ്ഞില്ല കാറ്റിന്റെ മനസ്സ് 
തഴുകുവാനാണെന്ന് നിനച്ചൂ...(2)
പതിവായിക്കാണുമ്പോൾ പലതും 
പരസ്പരം പങ്കിട്ടുചിരിച്ചൂ...(2)
(അഗാധമാം...)

താരക ദീപക്കാഴ്ചകളോടെ 
താരണി മഞ്ചമൊരുങ്ങുകയായ് (2)
സ്വയമെരിഞ്ഞും ഒളിപ്പകർന്നും
ഒരു വാക്കുമിണ്ടാതെ മുകിലിൻ 
പടിയിറങ്ങുകയായ് സൂര്യൻ 
വിടപ്പറയുകയായ്...
(അഗാധമാം...)

First Full Length Film In The World On A Cell Phone | Jalachhayam Song