അരമണിക്കിങ്ങിണി കിലുങ്ങി

അരമണിക്കിങ്ങിണി കിലുങ്ങി
അമൃതകുംഭങ്ങള്‍ കുലുങ്ങി
പൗര്‍ണ്ണമിയിഴനെയ്ത വെണ്‍‌പട്ടുചേല
പാല്‍ക്കടല്‍ തിരപോലിളകി
(അരമണി...)

വരവര്‍ണ്ണിനി ഞാന്‍ മന്ദഹസിച്ചാല്‍
വസന്താഗമമാകും
വരവര്‍ണ്ണിനി നീ മന്ദഹസിച്ചാല്‍
വസന്താഗമമാകും
ഭാവങ്ങള്‍ പൂക്കും മുദ്രകള്‍ കണ്ടാല്‍
ലോകങ്ങള്‍ ഉണര്‍ന്നാടും
സാഗരനീലിമ ചിമിഴുകളാക്കിയ
ലോലവിലോചനങ്ങള്‍
തേടിയെന്‍ നാഥന്‍ അരികിലണഞ്ഞു
താളങ്ങള്‍ പൂത്തുലഞ്ഞു
താളങ്ങള്‍ പൂത്തുലഞ്ഞു
(അരമണി...)

ഭാവഗംഗകള്‍ പാടിയൊഴുകുമീ
ദേവലോക നടനം
ഏറ്റുവാങ്ങുമോ നെഞ്ചിലേറ്റുമോ
ഈ വികാരചലനം
മധുരരാഗമേള ഇതു മദനനൃത്തമേള
മധുരരാഗമേള ഇതു മദനനൃത്തമേള
മധുരരാഗമേള ഇതു മദനനൃത്തമേള
മധുരരാഗമേളാ...
ആ.....ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aramanikkingini

Additional Info

Year: 
1979

അനുബന്ധവർത്തമാനം