വെള്ളത്തിലെഴുതിയ രേഖ പോലെ

വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ അനുഭൂതികളുടെ ആയിരമായിരം ആകാശക്കോട്ടകൾ തകർന്നുപോയ് സ്വപ്നം പൊലിഞ്ഞു പോയ് വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ മാനമറിയാതെ മേഘമറിയാതെ മാരി ചൊരിഞ്ഞിരുന്നൂ - എന്നും മനസു പൂത്തിരുന്നൂ അരങ്ങുകാണും മുമ്പേ അനുരാഗനാടകത്തിൻ തിരശ്ശീല വീണെല്ലാം അവസാനിച്ചു തിരശ്ശീല വീണെല്ലാം അവസാനിച്ചു വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ തീരമറിയാതെ ആഴിയറിയാതെ തോണി മറിഞ്ഞു പോയി - ചുറ്റും തമസു വീണു പോയി അശനിപാതംകൊണ്ടു മുറിവേറ്റ ഹൃദയത്തിൽ ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങൾ ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങൾ വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ അനുഭൂതികളുടെ ആയിരമായിരം ആകാശക്കോട്ടകൾ തകർന്നുപോയ് സ്വപ്നം പൊലിഞ്ഞു പോയ് വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്തു സൂക്ഷിച്ച മഞ്ഞുപോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellathilezhuthiya

Additional Info

Year: 
1979

അനുബന്ധവർത്തമാനം