നീലമേഘവര്‍ണ്ണ കണ്ണാ

നീലമേഘവര്‍ണ്ണാ കണ്ണാ

നിന്‍റെ മുന്നിലെന്നും 

 കൂപ്പുകൈകളോടെ നില്‍ക്കും 

നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍ 

                                                        (നീലമേഘവര്‍ണ്ണാ )

എണ്ണവറ്റിയെന്നാല്‍ കണ്ണനുണ്ട്‌ മുന്നില്‍ (2)

നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട്  ദേവന്‍ (2)

ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ 

കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ 

                                                           ( നീലമേഘവര്‍ണ്ണാ കണ്ണാ )

സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2)

കാഴ്ചവച്ചു കുമ്പിടുന്നു  കാത്തിടേണം ദേവാ (2)

കാനനത്തില്‍ അങ്ങ് പോറ്റും കാലിയയിട്ടായാല്‍ പോലും 

നിന്‍ കടാക്ഷമേറ്റീടില്‍ നിത്യമോക്ഷമല്ലോ 

                                                          (നീലമേഘവര്‍ണ്ണാ കണ്ണാ )

Neelamekhavarnna... | KRISHNAGATHA | Bichu Thirumala | Jaya Vijaya | 1985