നേരിൻ വഴിതൻ

നേരിൻ  വഴിതൻ ജാലകവാതിൽ നീ 
ഇടനെഞ്ചിൻ തുടികളിലുണരും സ്വരമോ നീ 
നിൻ മലർവാടിയിലെന്നും 
വാടാമലരുകൾ ഞങ്ങൾ 
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ 
അമര സൗഹാർദ്ദമിവിടെ ഉണരുന്നിതാ 
ആയിരം കാതമകലെ  നിന്ന് നീ തൂകിടും മന്ദഹാസം 
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ (ആയിരം)
(നേരിൻ ..)

പ്രാണനിലലിയും നവരാഗസുഖം 
വീണുടയുകയായി അഹമെന്ന പദം 
സ്നേഹസംഗമം ജന്മ പുണ്യമോ 
പലനാൾ കനവിലു വരമായ് തന്നത് 
മഹിതവയോധികനോ 
പലകുറി കേട്ടു മറന്നൊരു പാട്ടിനു 
പുതിയൊരു സുഖമല്ലോ 
തേരിറങ്ങും സ്നേഹമേ നിൻ 
നിത്യ സൗന്ദര്യമോ 
എന്നുമെന്നും കൂട്ടുവേണം ഈ മലർവാടിയിൽ 
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ 
അമര സൗഹാർദ്ദമിവിടെ ഉണരുന്നിതാ
ആയിരം കാതമകലെ  നിന്ന് നീ തൂകിടും മന്ദഹാസം 
ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ (ആയിരം)
(നേരിൻ ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nerin vazhithan

Additional Info

Year: 
2010

അനുബന്ധവർത്തമാനം