അലയുവതെന്തിനു വെറുതേ

അലയുവതെന്തിനു വെറുതേ
വിലയില്ലാത്തവന്‍ ഇനിമേല്‍
അപമാനിതനായ് കഴിയുന്നതിലും
അപമാനിതനായ് കഴിയുന്നതിലും
ബഹുമതിയല്ലേ മരണം - മരണം

വേദന തിന്നണം ഈവിധമെന്നോ
പ്രാണന്‍ വെടിയും നേരം
മുറിവേല്‍ക്കുമ്പോള്‍ കരളില്‍ വേദന
കുറയാനിടയുണ്ടെന്നോ
അലയുവതെന്തിനു വെറുതേ
വിലയില്ലാത്തവന്‍ ഇനിമേല്‍

കടലല നിന്നെ മാടിവിളിപ്പൂ
മടിയില്‍ ചേര്‍ത്തു തലോടാന്‍
അലറിപ്പൊങ്ങിടും തിരമാലകളില്‍
മലയും പൊടിയുമല്ലോ
അലയുവതെന്തിനു വെറുതേ
വിലയില്ലാത്തവന്‍ ഇനിമേല്‍

മാനവജന്മം....മഹനീയം - അത്
പാഴാക്കരുതേ സഹജാ...
അടിപതറാതെ സമരം ചെയ്യുക
വിജയം നേടുക മനുജാ
വിജയം നേടുക മനുജാ
മനുജാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alayuvathenthinu veruthe

Additional Info

Year: 
1969

അനുബന്ധവർത്തമാനം