പൊന്നും കസവിട്ട്

Year: 
2018
Film/album: 
Ponnum kasavitt
0
No votes yet

പൊന്നും കസവിട്ട് വെള്ളി കൊലുസ്സിട്ട്
മിന്നിത്തിളങ്ങുന്നു വാനം ...
കണ്ണിൽ മഷിയിട്ട് മഞ്ഞൾക്കുറി തൊട്ട്
മെല്ലെയൊരുങ്ങുന്നു ഞാനും...
കന്നിവെയിൽ ഉമ്മകളിൽ ഇന്ന് മതിവരെ നീന്താം
വെണ്ണിലവോ ചന്ദനമായ് ഒന്നു നെറുകയിൽ ചൂടാം
രാവിൻ മറവിലെങ്ങു മായും കുളിരുമെന്റെ ബാല്യം
തിരികെ വാങ്ങിടാം...
താരം ചിരികൾ തന്ന നേരം
നറുനിലാവ് നേരും ചിറകിലേറിടാം..

ആരാരും കാണാതെന്നെ തേടുന്നില്ലേ പൂമഴയായ്
മാനത്തെ മായാമേഘങ്ങൾ...
ഓരോരോ കാര്യം ചൊല്ലി കൂടാനല്ലേ പിന്നാലെ
പൊരുന്നേ തീരാമോഹങ്ങൾ..
മിഴിയലും മൊഴിയാലും ചിരിയേകും പുഴയോരം
കളിയാടുന്നു കണ്ണിൽ മായാതെ...
ഉള്ളിന്റെയുള്ളിൽ മിന്നുന്നതാരോ..
മഞ്ഞുള്ള രാവിൽ മിന്നാമിന്നി ...
ചാറൽ മഴ നനഞ്ഞ നേരം കിളിയുണർന്നു പാടും
പുലരിയോർമ്മയിൽ...ഓ
രാവും തെളിയുമാ നിലാവും
കുളിരിലെന്നെ മൂടും ഇനിയുമോർമ്മയിൽ...

രാവെത്തും നേരത്തെന്നെ മാവിൻ കൊമ്പത്തമ്പിളിയേ
കൈയെത്തും ദൂരെ കാണുന്നെ ...
നാടെങ്ങോ തേനും തേടി പാറിപ്പോകും തുമ്പികളെ
ആയത്തിൽ തൊട്ടേ മാറുന്നെ ..
മഴയായും വെയിലായും തുണയാവുന്നൊരു കാലം
ഇനി നേരായും  മുന്നിൽ കാണാതെ
ഒന്നിനി മെല്ലെ ചിമ്മിയ നേരം ഇന്നലെയെങ്ങോ മായുന്നില്ല

പൊന്നും കസവിട്ട് വെള്ളി കൊലുസ്സിട്ട്
മിന്നിത്തിളങ്ങുന്നു വാനം ...
കണ്ണിൽ മഷിയിട്ട് മഞ്ഞൾക്കുറി തൊട്ട്
മെല്ലെയൊരുങ്ങുന്നു ഞാനും...
കന്നിവെയിൽ ഉമ്മകളിൽ ഇന്ന് മതിവരെ നീന്താം
വെണ്ണിലവോ ചന്ദനമായ് ഒന്നു നെറുകയിൽ ചൂടാം
രാവിൻ മറവിലെങ്ങു മായും കുളിരുമെന്റെ ബാല്യം
തിരികെ വാങ്ങിടാം...
താരം ചിരികൾ തന്ന നേരം
നറുനിലാവ് നേരും ചിറകിലേറിടാം..

Queen Official Audio Jukebox | Dijo Jose Antony | Jakes Bejoy | New Malayalam Film Songs