സൂര്യനെ

സൂര്യനെ.... മുകിലേ നീ മൂടിയോ അകലെ
പാതിയിൽ ഇരവായ്
നീ മാറിയോ.. പകലെ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ... തനിയേ
നിഴൽ മായുമീ വഴിയേ
അലയുന്നു ഞാൻ... തനിയേ
സൂര്യനെ.... മുകിലേ നീ മൂടിയോ അകലെ

ഓർമ്മകൾ... ഞാൻ ചൂടവേ..
അതിനുള്ളു പൊള്ളുന്നതെന്തേ...
മൗനമേ.. നീയെന്നെ നിൻ...
മാറോടു ചേർക്കുനന്നതെന്തേ
നിലാനദി ഉറഞ്ഞുപോയ്‌..
ഒഴുകാൻ തഴുകാൻ കഴിയാതെ വിണ്ണിൻ.. അരികെ
കഴിയാതെ വിണ്ണിൻ അരികെ...
സൂര്യനെ.. മുകിലേ നീ മൂടിയോ അകലെ..

തെന്നലേ.. നീ വീശവേ ചെറുമുള്ളു കോറുന്ന പോലെ
തേൻ കുയിൽ.. താരാട്ടിലും ഒരു തേങ്ങൽ ചേരുന്ന പോലെ
സ്വരം തരാൻ മറന്നുപോയ്
ഇഴകൾ തളരും മണിവീണയെൻ അകമേ
മണിവീണയെന്നകമേ...
 
സൂര്യനെ.. മുകിലേ നീ മൂടിയോ അകലെ
നിഴൽ മായുമീ വഴിയേ...
അലയുന്നു ഞാൻ തനിയേ
ആ ..ആ ...

Aadhi Official Video Song | Sooryane | Pranav Mohanlal | Jeethu Joseph | Anil Johnson