കാമന്റെ കൊടിയുടെ അടയാളം

കാമന്റെ കൊടിയുടെ അടയാളം
കാമിനീ നിൻ കാർക്കൂന്തളം - അതു
രാസലീലയിലഴിയുമ്പോഴൊരു
രാജമല്ലിപ്പൂ ചൂടിയ്ക്കാം
(കാമന്റെ...)

അനങ്ങുമ്പോൾ തുളുമ്പുംനിൻ പളുങ്കുഗോളം
അകതാരിലുണർത്തുന്നോരിലത്താളം
അരഞ്ഞാണം കിലുങ്ങുന്നോരരക്കെട്ട്‌
ആവേശമുണർത്തിടും അങ്കത്തട്ട്‌
(കാമന്റെ...)

കണ്ണാടി തോൽക്കുന്ന മിനുമിനുപ്പ്‌
കദളികുളുർമ്മയുള്ള കണങ്കാല്‌
ഏതിലയും മധുരിയ്ക്കും മലർനികുഞ്ജം
ചേതോഹരീ നിൻ നവയൗവ്വനം
(കാമന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaamante kodiyude

Additional Info

Year: 
1976

അനുബന്ധവർത്തമാനം