ദുഃഖിതരേ കണ്ണീര്‍ ഒഴുക്കുവോരേ

ദുഃഖിതരേ - കണ്ണീര്‍ ഒഴുക്കുവോരേ
ദുഃഖിക്കൂ കണ്ണീരൊഴുക്കൂ ഇത്
അശരീരി - അശരീരി - അശരീരി

തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ

വയലാറെഴുതി - ഭാസ്കരനെഴുതി
തമ്പിയുമെഴുതി അശരീരി
അശരീരി - അശരീരി

തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ

തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍
ഏങ്ങിയേങ്ങി കരയുമ്പോള്‍
ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില്‍
അശരീരികള്‍ക്കെന്തു സാരം - അതിന്‍
രചയിതർക്കിനി എന്തു സ്ഥാനം

തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ

യേശുദാസും ജാനകിയും
ജയചന്ദ്രനും പാടി ശോകരാഗം
ശോകരാഗം - ശോകരാഗം

തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ

കദനത്താലീ കള്ളപ്പരിഷകള്‍
ഹൃദയം വിങ്ങിത്തേങ്ങുമ്പോള്‍
ഒരു ശോകരാഗം ആലപിച്ചില്ലെങ്കില്‍
രാഗങ്ങള്‍ക്കിനി എന്തു സാരം - ദുഃഖ
ഗായകര്‍ക്കിനി എന്തു സ്ഥാനം!

തില്ലക്കം തില്ലെടി തില്ലാലോ
തില്ലക്കം തില്ലെടി തില്ലാലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dukhithare kanneer

Additional Info

Year: 
1975

അനുബന്ധവർത്തമാനം