ഗുഡ് മോണിംഗ് രാമാ

ഗുഡ് മോണിംഗ് രാമാ - രാമാ
ഗുഡ് മോണിംഗ് രാമാ
ഞാനൊരു ഗെസ്റ്റപ്പൊ രാമാ
എന്റെ സ്വയംവര വില്ല് വേണോ
എന്നെ സ്വയംവരം ചെയ്യേണമോ
രാമാ രഘുരാമാ - രാമാ രഘുരാമാ

വിശ്വാമിത്രൻ കൂടെയില്ലേ
വഴിയിൽ അഹല്യയെ കണ്ടില്ലേ
ലക്ഷ്മണൻ കൂട്ടിനു വന്നില്ലേ
താടകയെ നീ കൊന്നില്ലേ
താടകയെ നീ കൊന്നില്ലേ
ഈ നൂറ്റാണ്ടിലെ താടകമാർ നിന്നെ
ഫൂളാക്കി മാറ്റിയല്ലോ - മാറ്റിയല്ലോ
(ഗുഡ് മോണിംഗ് രാമാ...)

വനവാസത്തിനു പോകരുതേ
വഴക്കിനും തല്ലിനും പോകരുതേ
ഭക്ഷണം പതിവായ് നൽകാം ഞാൻ
ഭർത്താവാകാൻ വരുമോ നീ
ഭർത്താവാകാൻ വരുമോ നീ
ഈ നൂറ്റാണ്ടിലെ കൊച്ചുസീതാ നിന്നെ
രാമനായ് വാഴിക്കാം വാഴിക്കാം
(ഗുഡ് മോണിംഗ് രാമാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Good morning rama

Additional Info

Year: 
1974

അനുബന്ധവർത്തമാനം