മാരി പെയ്യുന്ന

മാരി പെയ്യുന്ന മണ്ണോരങ്ങളിൽ..
രാപ്പാട്ടായി ഞാൻ തേനേനങ്ങളായ്
മാമരക്കൊമ്പിൽ ചേക്കേറാനെ ന്നെന്നും
പറന്നേ വന്നേ.. പൊൻതൂവൽ  പക്ഷി
മാനത്ത്  മിന്നുന്ന താരം ഈ നീലരാവായ് ഞാനും  
പാടുന്ന പൂക്കാലമായ് വന്നേ
ആകാശ മേലാപ്പിനുള്ളിൽ  
മേഘങ്ങളലയുന്ന കാലം
മഴ തേടി വേഴാമ്പലായ് വന്നേ ...
നേരാണേ.. കനവെല്ലാം ഈ താരാട്ടുപോൽ
ഇന്നേരം പുലർന്നേ വന്നേ ..
നേരാണേ.. കനവെല്ലാം
തൂവാനം തൊട്ടേ ഒന്നൊന്നായ് ഉയർന്നേ.. പൊങ്ങാൻ...

പൂക്കളും.. പുഴകുളും ഒഴുകുമീ നല്ല തീരം..
മഴവില്ലു കാണുന്ന നേരം വന്നെത്തി
പറന്നിടാം ചിറകുമായ് ..
പൂമണം പുലരിയിൽ മധുരവർണ്ണങ്ങളായ്
മലർവാക പൂക്കുന്ന കാലം.. വന്നെത്തി
നുകരുമീ നിമിഷമേ ..
കാണാനൊരാൾ കനവിതാ  മതിലുകൾക്കപ്പുറം
നേടാനൊരേ  മനമിതാ മതിലുകൾക്കിപ്പുറം..
 
നേരാണേ.. കനവെല്ലാം ഈ താരാട്ടുപോൽ
ഇന്നേരം പുലർന്നേ വന്നേ ..
നേരാണേ.. കനവെല്ലാം
തൂവാനം തൊട്ടേ ഒന്നൊന്നായ് ഉയർന്നേ.. പൊങ്ങാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mari peyyunna

Additional Info

Year: 
2017

അനുബന്ധവർത്തമാനം