ആരോമലേ

ആരോമലേ.. ആരോമലേ..
എൻ  വാനിലേ.. വെൺതാരമേ...
വന്നെങ്കിലോ.. പിൻപാതയിൽ...
നിന്നോർമ്മകൾ തേടുന്നു ഞാൻ..
കാലങ്ങളേറെ.. കൈകോർത്തു നമ്മൾ..
ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ..
കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ
ആരോമലേ.. ആരോമലേ..
എൻ  വാനിലേ.. വെൺതാരമേ...

സായന്തനം ഞാൻ.. കാണുന്നതാദ്യം
നീയെന്റെ ചാരെ ചേർന്ന് നിൽക്കും  വേളയിൽ
ചേലോടെ നീളും.. നിൻ കണ്ണിലൂടെ..
ഞാനന്നറിഞ്ഞു നീലവാനിൻ..  ചാരുത...
നെഞ്ചിലോലും.. പ്രാണനെ വന്നു പുൽകും.. സ്നേഹമേ
തേടി നിന്നെ.. ഞാനിതാ.. ഈ വഴീ....
കാലങ്ങളേറെ.. കൈകോർത്തു നമ്മൾ..
ചിൽചിതറിയ ചിരികൾ.. പാകിയ വഴിയിതിലേ..
കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aromale

Additional Info

Year: 
2017

അനുബന്ധവർത്തമാനം