പൈപ്പിൻ ചുവട്ടിലെ

പൈപ്പിൻ ചുവട്ടിലെ പൂക്കണ ലോകമിതാ
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ...
വയസ്സൊരു പിടി തെറിച്ച യുവനിര
കിടാങ്ങളനവധി വനിതകളും ...
സൊറ പറഞ്ഞും ഇടയില് കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി പകരുമിടം...
കായല് നടുവില് കാലണ വലിപ്പത്തിൽ
തിളങ്ങണ ചെറു തുരുത്ത്...
കശപിശകൾ പുതു കിസ്സകൾ
ഇതാദ്യമുണരണതിങ്ങ് ...
കടമിഴിയാൾ പ്രണയവര്
വിടാതെയുരിയണതിങ്ങ്...
വെള്ളമില്ലാത്ത ചാലുപോലേറെ
പെണ്ണ് കിട്ടാത്ത കൂട്ടർ ...
പലവഴിയേ പെരുകിവരും ദ്വീപാണ് ..

ഒരു കുളിയിൽ അകലുകയോ
വിഷാദമടിമുടിയിങ്ങ്....
കൊതുകുകളോ പുലരിവരെ
സ്വകാര്യമുരുവിടുമിങ്ങ്...
വെള്ള പൂശാതെ നല്ലതോതുന്ന
നല്ല ചങ്ങാത്തമുണ്ടെ...
ഒരു വിളിയിൽ പറന്നു വരും എല്ലാളും ..
 
പൈപ്പിൻ ചുവട്ടിലെ പൂക്കണ ലോകമിതാ
കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ...
വയസ്സൊരു പിടി തെറിച്ച യുവനിര
കിടാങ്ങളനവധി വനിതകളും ...
സൊറ പറഞ്ഞും ഇടയില് കലിപ്പ് കയറിയും
ഒടുക്കമൊരു ചിരി പകരുമിടം...
കായല് നടുവില് കാലണ വലിപ്പത്തിൽ
തിളങ്ങണ ചെറു തുരുത്ത്...

Paipin Chuvattile Pranayam | Theme Song Video HD | Bijibal | Neeraj Madhav | Domin D'silva