അലകളായ്‌ ഉയരുന്ന

അലകളായ്‌ ഉയരുന്ന വേളയിൽ...
കവിതയായ്‌ പെയ്യുന്നു ഭൂമിയിൽ
തീരാ ആനന്ദം...
നിമിഷമിതോരോ ആഘോഷവും
മൂളും തെന്നൽ പോലെ..
പായും കുളിരല പോലെ
ആവോളം നിലാവേകും
എന്നും തമ്മിൽ
തണലായ്‌ തീരും....
ഞാനും നീയും നാമായ്‌ മാറും ...
നാം ...നാം ...നാമൊന്നായ് മാറും
നാം ...

ഈറൻ മണ്ണിൽ.. തൂവൽ പോലെ
മൂടുന്നു നീഹാരം..
തീരം തേടും മേഘങ്ങളാൽ
ചൂടുന്നു ആകാശം...
മഴയായ്‌.. പൊഴിയും നിറയേ..
നദിയായ്‌.. ഒഴുകും പതിയേ..
ഞാനും.. നീയും നാമായ്‌ മാറീടുന്നു
നാം ..നാം ..നാമൊയ്‌ മാറും..

ഈ.. പുതു പുതിയൊരു ദിനം
ഋതു അതി പ്രിയകരം
മായാത്തൊരീ ഓർമ്മയും...
പുലരുവത്‌ ഒരു യുഗം
അണയുവത്‌ ഒരു തീരം...
തീരാത്തൊരീ സൗഹൃദം
മഴയായ്‌ പൊഴിയും നിറയേ
നദിയായ്‌ ഒഴുകും പതിയേ...
ഞാനും നീയും നാമായ്‌ മാറീടുന്നു....

Naam Official Video Song HD | Naam Malayalam Movie