ഓരോ തുള്ളിച്ചോരയിൽ നിന്നും

ഓരോ തുള്ളിച്ചോരയിൽ നിന്നും
ഒരായിരം പേരുയരുന്നൂ
ഉയരുന്നൂ അവർ നാടിൻമോചന
രണാങ്കണത്തിൽ പടരുന്നൂ
[ഓരോ...]

വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല
അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല
മജ്ജയല്ലതു മാംസമല്ലത്
ദുർജ്ജയ നൂതന ജനശക്തി
ജനശക്തി - ജനശക്തി
[ഓരോ...]

എല്ലല്ലാ - എലുമ്പല്ല - അത്
കല്ലാണ് കരിങ്കല്ലാണ്
വെയിലേറ്റാലതു വാടില്ലാ
തീയിൽ കുരുത്ത തൈയ്യാണ്
[ഓരോ..]

ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാൻ
പുതുകരവാളായ് ജനാധിപത്യ
പുലരൊളി മാനത്തണയാറായ്
[ഓരോ..]

Oro Thulli Chorayilninnum - Thaniniram