മദനരാജന്‍ വന്നൂ

മദനരാജന്‍ വന്നൂ - തോഴീ 
മന്ദമരികില്‍ ഇരുന്നു 
പുളകമലിയും ചിരി പകര്‍ന്നു 
പുളകമലിയും ചിരി പകര്‍ന്നു - അവന്‍ 
പുതിയ രാഗം പാടി തന്നു 
മദനരാജന്‍ വന്നൂ

സുഗമസരള സുഖഗീതികള്‍ ചൊരിഞ്ഞു 
സുമതരു നിരകളില്‍ രാക്കിളികള്‍ 
പ്രണയതരള മധു ശ്രുതികളുണര്‍ത്തി 
പ്രണയതരള മധു ശ്രുതികളുണര്‍ത്തി 
മണമുണ്ടു മദമോലും ചെറുതെന്നല്‍ 
മദനരാജന്‍ വന്നൂ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madanarajan vannu

Additional Info

Year: 
1972

അനുബന്ധവർത്തമാനം