മലയാള മണ്ണിന്റെ

മലയാള മണ്ണിന്റെ ജന്മദിനം..
മലയാളികൾക്കിന്നു പുണ്യദിനം....
മലയാളി മങ്കയായ്... പുടവ ചുറ്റാം
മന്ദസ്മിതം തൂകി ...വരവേറ്റിടാം (2 )

മലയാള ഭാഷയ്ക്ക്.. നിറമേകിടാം
മലയാളികൾക്കെന്നും ഒത്തുചേരാം... (2 )
മാതാവിൻ തുല്യമീ.. പുണ്യദിനത്തെ
മാറോടു ചേർത്തെന്നും ഓമനിയ്ക്കാം
മാറോടു ചേർത്തെന്നും ഓമനിയ്ക്കാം  (2 )

മലയാള മണ്ണിന്റെ.. ജന്മദിനം..
മലയാളികൾക്കിന്നു പുണ്യദിനം...
മലയാളി മങ്കയായ് പുടവ ചുറ്റാം
മന്ദസ്മിതം തൂകി ..വരവേറ്റിടാം... (2 )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayala manninte

Additional Info

Year: 
2018

അനുബന്ധവർത്തമാനം