അമ്മയാണ് ആത്മാവിൻ

അമ്മയാണ് ആത്മാവിൻ താളം
ആ നന്മയാണറിവിന്റെ ലോകം
ഇതുപോലൊരീശ്വര ജന്മം
ഈ ഭൂമിക്ക് കാവലാണെന്നും (2 )

ഉദരത്തിൽ ജന്മം കൊടുത്തതും
ഊഷ്മള സ്നേഹം പകർന്നും (2)
ഋതുക്കളോരോന്നും പോയ്മറഞ്ഞു
എത്രയോ ജീവൻ പിറന്നുവീണു...
ഋതുക്കളോരോന്നും പോയ്മറഞ്ഞു
എത്രയോ ജീവൻ പിറന്നുവീണു...
എത്രയോ ജീവൻ പിറന്നുവീണു...
(അമ്മയാണ് ആത്മാവിൻ)

ആരാരിരാരോ ...ആരാരിരാരോ ...

ഏതൊരു യാതനകൾക്കുള്ളിലും
ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും
ഒരിക്കലും അണയാത്ത ദീപമായെന്നും
ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും
ഔദാര്യമല്ലയീ പുണ്യജന്മം..
അംബരം നിറയുന്ന ദൈവസത്യം
ഔദാര്യമല്ലയീ പുണ്യജന്മം..
അംബരം നിറയുന്ന ദൈവസത്യം
അതമ്മയാണെന്നെന്നും അമ്മ മാത്രം
(അമ്മയാണ് ആത്മാവിൻ)

Ammayanu Aathmavin Official Video Song HD | Film School Diary | M G Sreekumar