വടക്കേലെ പാത്തൂനു

Year: 
2017
Film/album: 
Vadakkele pathunu
0
No votes yet

വടക്കേലെ പാത്തൂനെ പെൺകെട്ടാലോചിച്ച്  
അനേകംപേർ വന്നാനേ അവൾക്ക് (2)

വളരെ പരിഷ്ക്കാരനായോരു മാപ്പിള
ആകണം എന്നാണേ (2)

പഠിപ്പും പണമില്ല എങ്കിലും
പച്ചപരിഷ്ക്കാരൻ ആകണേ ദുഹകൾ  (2)

പടച്ചോനോടെപ്പോഴും തേടിക്കൊണ്ട് അങ്ങിനെ
കാലം കഴിച്ചാനേ  (2)

ചക്കുമ്മപ്പാടത്ത് കൊച്ചുണ്ണിക്കാക്കാന്റെ
മൂത്ത മകനാണേ മാമൂട്ടി  (2)

ചട്ടമ്പി ആയിട്ടും ബൊംബയിൽ പോയിട്ട്
കറങ്ങി തിരിഞ്ഞാണേ (2)

ചായക്കടയിൽ പണി ചെയ്തു നല്ലൊരു
സായിപ്പിനെപ്പോലെ മടങ്ങി (2)

ചാലക്കൽ വന്നു തൻ കൂട്ടരുമൊത്ത്
നടപ്പായി വയിനീളേ (2)

പുഞ്ചപ്പൊടിമീശ  മൊഞ്ചും വടിവൂറും  
കമ്പിത്തിരി പോലെ മധുര (2)

പുഞ്ചിരി തൂകുമ്പോ തഞ്ചത്തിനൊത്തോണം
നീളുന്നതും ചേലേ (2)

പട്ടുറുമ്മാലൊന്നു ചുറ്റും കഴുത്തിനു
മാറ്റത്തിനൊത്തേപോൽ ചുണ്ടുമ്മേൽ (2)

ഫിറ്റായി തൂങ്ങുന്ന ബർക്കേലി സിഗററ്റ്
പന്തം കൊളുത്തണ് (2)

അഞ്ചാറു പോക്കറ്റും പഞ്ചായത്താഫീസും
ഉള്ളൊരു കുപ്പായം അതുമ്മേൽ.. (2)

പഞ്ചാരമൊഞ്ചത്തി സിനിമാപ്പെണ്ണുങ്ങടെ
ഫോട്ടങ്ങൾ ഉണ്ടാണെ  (2)

ചന്തീമ്മ പോക്കറ്റും തലപൊക്കി നിൽക്കുന്ന
പ്ലാസ്റ്റിക്ക്‌ ചീപ്പാണേൽ നനച്ചാൽ (2)

തഞ്ചം പരത്തും തലമുടി വേഗത്തിൽ
എന്തൊരു ടിപ്പാണേ (2)

പച്ച കൂളിംഗ് ഗ്ലാസ്സും വാച്ചും.. കൊണ്ടില്ലാതെ
മുറ്റത്ത് ഇറങ്ങൂല്ലാ മുഖത്തെ (2)

മേക്കപ്പ് സെന്റിന്റെ മണം അതു കേട്ടാൽ
നോക്കാതെ കഴിയ്യൂല്ലാ (2)

പാത്തൂന്റെ മുറ്റത്ത് പാലത്തുമ്മേൽ കേറി
കാത്തിട്ടിരിപ്പാണേ സിനിമാ (2)

പാട്ടുകൾ പാടി കറക്കി പെണ്ണുങ്ങളെ
പോക്കറ്റിൽ ആക്കാനേ (2)

പലനാളും കണ്ടപ്പോ പാത്തൂനീ കച്ചോടം
വളരെ പിടിപ്പാണേ അടച്ച (2)

പടിവാതിൽ തട്ടിത്തുറന്നു കൊണ്ടിരുവരും
കണ്ണോണ്ട് ലപ്പാണേ... (2)

പതിവിൽ കവിഞ്ഞുള്ള മോടി കണ്ടുമ്മാക്ക്
കോപം പെരുത്തായേ മകളെ (2)

പുളിവാറ് ചൂടാക്കി പാത്തൂന്റെ ചന്തിയ്ക്ക്
നൂറ്റൊന്നു പാസ്സാക്കി... (2)

അടികൊണ്ടു തള്ളിച്ച തുട കണ്ടു  
സന്താപ തിരയിൽ  മനം പാടി വെറുപ്പ് (2)

അരിശം പൊറുക്കാമാൽ ഓടിപ്പോയ്
ഉമ്മാന്റെ മുടിയിൽ പിടികൂടി (2)

ബഹളം കണ്ടന്നേരം മാമൂട്ടി
പാലത്തീന്ന് ഓടിയൊളിച്ചാനേ ഭയത്താൽ (2)

വടക്കൻ കുഞ്ഞമ്മൂന്റെ മാവിന്റെ
കൊമ്പത്ത്.. കേറിയൊളിച്ചാണെ  (2)

തിക്കും തിരക്കോടെ മാമൂട്ടീനെത്തേടി
കൂട്ടങ്ങള് പോയാനേ.. ഒടുക്കം (2)

തക്കത്തിൽ മാമൂട്ടി ടിക്കറ്റും കൂടാതെ
ബൊബെയ്ക്കു പോയാനേ (2)

പച്ചപ്പരിഷ്കാര കൂട്ടരെ നമ്പല്ലേ
മൊത്തം ഇരുട്ടാണേ കഴിഞ്ഞാൽ (2)

പെട്ടെന്നു കേറാൻ കഴിയാതാക്കണ
ഊരാ.കുടുക്കാണ് (2)

Parava Title Song Lyric Video | വടക്കേലെ പാത്തൂനെ | Vadakkele Pathune | Dulquer Salmaan | Soubin