ഏതോ സ്വരം

ഏതോ സ്വരം.. പാടുന്നു വീണ്ടും
എന്നുള്ളിൽ നിൻ മുഖം തെളിഞ്ഞിടുന്നൊരീ നേരം
ആരോമലേ ..നിന്നോർമ്മകൾ
വെൺതൂവലായ് തുഴഞ്ഞു വന്നു പുൽകവെ
ഈറൻ നിലാവിൽ ..നിൻ മൗനരാഗം  
നിറങ്ങളായ് നിറഞ്ഞു പുൽകിടും കിനാവായ് താനെ
ഏതോ സ്വരം.. പാടുന്നു വീണ്ടും
എന്നുള്ളിൽ നിൻ മുഖം തെളിഞ്ഞിടുന്നൊരീ നേരം

കാറ്റായ് വന്നു നിൻ കാതിൻ
മോഹം കൊണ്ടു മൂടാം
നിൻ രാവിൻ നിലാവോരം
ആമ്പൽ പൂവായ് മാറാം
വേർപിരിഞ്ഞീടുവാൻ തമ്മിലായീടുമോ
എന്നുമീ യാത്രയിൽ നമ്മളൊന്നല്ലയോ
നീ ദീപമായ് മാറീല്ലയോ എന്നും എൻ ജീവനിൽ
ആരോമലേ ..നിന്നോർമ്മകൾ
വെൺതൂവലായ് തുഴഞ്ഞു വന്നു പുൽകവെ

ഓളം നെയ്യുമാ ചുണ്ടിൽ പാട്ടൊന്നേറ്റു മൂളാൻ
താളം തുള്ളുമാ നെഞ്ചിൻ
ഓരം ചേർന്നു നിൽക്കാൻ
നിന്നിളം ചൂടിനാൽ പൂത്തുലഞ്ഞു മനം
നൽകിടാമുള്ളിലെ സ്നേഹസൗഗന്ധികം
കണ്ണേ കരൾ വെമ്പുന്നിതാ നിന്നിൽ പടർന്നിടാൻ
     
ഏതോ സ്വരം പാടുന്നു വീണ്ടും
എന്നുള്ളിൽ നിൻ മുഖം തെളിഞ്ഞിടുന്നൊരീ നേരം
ആരോമലേ ..നിന്നോർമ്മകൾ
വെൺതൂവലായ് തുഴഞ്ഞു വന്നു പുൽകവെ
ഈറൻ നിലാവിൽ ..നിൻ മൗനരാഗം  
നിറങ്ങളായ് നിറഞ്ഞു പുൽകിടും കിനാവായ് താനെ
ഏതോ സ്വരം....

Avarkkoppam | Etho Swaram | Video Song | Nishad Joy | Tina Nair