കണ്ടുമുട്ടുമ്പം

കണ്ടു മുട്ടുമ്പം കലമ്പൽകൂട്ടുന്ന ചക്കിയും ചങ്കരനും
കാര്യംവന്നപ്പം കൂട്ടുകാരായ് കൂട്ടം കൂടുന്നേ
മാന്തി ചിന്തിയ ചോരചെതുമ്പെല്ലാം നക്കിതുടയ്ക്കുന്നേ
പീലി പൂംവല വാലും പിണച്ചവർ ഓടി പായുന്നേ
അര തെയ്യോം തെയ്യാരോ 
പര പപ്പര പപ്പാ പപ്പാ പപ്പാ പാ
        [കണ്ടുമുട്ടുമ്പം....
കള്ളകറുമ്പനും കള്ളകറുമ്പിയും ഒന്നായ്
ചിങ്കാര ചക്കരയും കൽകണ്ടോം പങ്കിടുന്നേ
വൈരം മറന്നവരങ്ങനെയങ്ങനെ ഒന്നായ്
ഓടി പിടച്ചിടുന്നേ ചാടി തുടിച്ചിടുന്നേ
തഞ്ചംനോക്കി തക്കിടിയായ് തഞ്ചി കൊഞ്ചുന്നേ
പഞ്ചസാര പായസവും വെച്ചുവിളമ്പുന്നേ മുങ്ങിയുംപൊങ്ങിയും തങ്ങളിൽതങ്ങുന്നേ
        [ കണ്ടുമുട്ടുമ്പം .....
മുറ്റത്തൊരുക്കിയ മല്ലപ്പൂ പന്തലിൽ നാളെ
പൂവാലി പൊൻമക്കൾ തൻ കല്യാണം കൂടുംമുമ്പേ
തങ്ക തകിലടി നാദസ്വര കുഴൽ മേളം
നാടാകെ പോരുന്നുണ്ടേ നാലൂട്ടം സദ്യയുണ്ടേ
കാഞ്ചിപുരം പട്ടുമുണ്ടേ കാണം പണ്ടമുണ്ടേ
ആന തേരു മാണ്ടിരക്കും പാരാപാരമുണ്ടേ
ഞങ്ങളും നിങ്ങളും നിങ്ങളും പോകേണ്ടേ
        [ കണ്ടുമുട്ടുമ്പം .....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandumuttumbam

Additional Info

അനുബന്ധവർത്തമാനം