പീലിപ്പൂവേ

പീലിപൂവേ നാണംകൊള്ളും നീലകണ്ണിൽ താനെതെന്നും പൊന്നിൻ കിനാവിന്റെ മിന്നായം നീങ്ങും
പൊന്നിതളേ മഞ്ഞായ്ഞാനും
ചോല കാറ്റിൻ കാണാകൈയ്യിൽ
ഓലോലം പൊന്നൂഞ്ഞാലാടി
താളത്തിൽതുള്ളും പൊൻതുമ്പി കുരുന്നായ്
എൻമനസിൽ നീയുംവായോ

താലി പീലി താഴ് വരയാകെ
താഴം പൂ മൂടുമ്പോൾ
മൂവന്തി ചെമ്മാന പൊൻകൂട്ടിൽ
കുറുവാൽ കിളിയായ് നീയും പാടുമ്പോൾ
എന്തോ ഏതോ നെഞ്ചകത്താരോ
ശിങ്കാരം കൊഞ്ചുമ്പോൾ
നാണം പൂമൂടുമെൻ മെയ്യോരം
തണുവായ് തഴുകാൻ നീ വന്നെത്തുമ്പോൾ
ഒരു കുഞ്ഞിക്കാറ്റോളം തുള്ളും പുഴയിൽ
പൊന്നാമ്പൽ പൂത്താടും നേരം
നറുതിങ്കൾ തേനിതളെൻ നെറുകിൽപെയ്യും നാവോലുംരാവാകും നേരം
നീവായോ വിളയാടൻ
കാണാപൂ പൊൻമയിലേ
        [ പീലി പൂവേ ...
കണ്ണിൽ കാണാ ദീപമെരിഞ്ഞു
സ്വപ്നങ്ങൾ പൂത്തുലഞ്ഞു
ചെല്ല ചെഞ്ചുണ്ടത്തെ പൂപാട്ടിൽ 
ചെറുതേൻ മണിയായ് താനെ ഉതിരുമ്പോൾ
മേലെ മേലെ നീർവഞ്ഞി കാട്ടിൽ
നീഹാരം പെയ്തിറങ്ങും
നീല പുലരിയും നിൻമെയ്യും
വെയിലിൻ കസവാൽ ഉടലിൽ കൊതിമൂടും
ഒരു മാമ്പൂവായ് മോഹം വിരിയും മനസിൽ തേൻവണ്ടായ്നീപോരും നേരം
ഒരു പൊൻതുടിയായ് നെഞ്ചം പിടയുംനിമിഷം
തൂമുത്തായ് നീ മുത്തും നേരം
നീ വായോ കളിയാടാൻ
കളഗാന പൊൻ മയിലേ
        [ പീലി പൂവേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Peelipoove

Additional Info

അനുബന്ധവർത്തമാനം