ചെല്ലപ്പൂ..

ചെല്ലപ്പൂ ചമയപ്പൂ  ചിങ്കാരം
തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം
ചെല്ലപ്പൂ ചമയപ്പൂ  ചിങ്കാരം
തിരുമുറ്റത്തെ മുല്ലയ്ക്കും മുത്താരം
ഒരു കുന്നോളം തന്നോളാം ഞാൻ പുതുപൊൻവള തരിവളകൾ
നറുമുത്തണി മണിവളകൾ
പുതുപൊൻവള തരിവളകൾ
നറുമുത്തണി മണിവളകൾ
         [ചെല്ലപ്പൂ .....
പൂങ്കൊമ്പിൽ ചാഞ്ചാടും പൊന്നൂഞ്ഞാലല്ലേ
കുളിരീണത്തിൽ കൊഞ്ചീടും കുഞ്ഞിക്കുയിലല്ലേ
നിറരാവിരുളിൽ ഒളിപകരും മെഴുകിൻ തിരിയല്ലേ
ചെറു പൂഞ്ചിറകിൽ പാറിവരും ദേവകുമാരികയും
നീ കൊളുത്തുന്നു സ്നേഹത്തിൻ മായാദീപകം
ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ
ഇടനെഞ്ചിലെ നിലവറയിൽ കുളിരമ്പിളി മുകിലലയിൽ
         [ ചെല്ലപ്പൂ.....
പാൽമഞ്ഞിൽ പൂത്താടും താരപൂവല്ലേ
കുടമണിയോടെ കൂത്താടും കുഞ്ഞുകിടാവല്ലേ
കുനു താലോലം തളിരിൻമേൽ മുന്തിരി മണിയല്ലേ
പ്രിയ മാതാവിൻ മനസലിയും പുഞ്ചിരിയൊളിയല്ലേ
നീ വിളമ്പുന്നു സ്നേഹത്തിൻ പഞ്ചാമൃതം
ഇടനെഞ്ചിലെ നാക്കിലയിൽ
കുളിർ ചന്ദനമണിവിരലാൽ
ഇടനെഞ്ചിലെ നാക്കിലയിൽ
കുളിർ ചന്ദനമണിവിരലാൽ
         [ചെല്ലപ്പൂ .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chellappoo

Additional Info

അനുബന്ധവർത്തമാനം