ആലായാല്‍ തറ [റിപ്രൈസ്]

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം (2)

കുളിപ്പാനായ് കുളം വേണം  
കുളത്തില്‍ ചെന്താമര വേണം..
കുളിച്ച് ചെന്നകം പൂകാന്‍ ചന്ദനം വേണം...
ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം

തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  

പൂവായാല്‍ മണം വേണം..  
പൂമാനായാല്‍ ഗുണം വേണം.. (2)
പൂമാനിനി മാർകളായാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം
അരികെ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം

ആലായാല്‍ തറ വേണം...  
അടുത്തൊരമ്പലം വേണം...
ആലിനു ചേര്‍ന്നൊരു കുളവും വേണം
തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  
തന്താനാനേ  തന്താനാനാനേ  

 

Solo - World of Siva JukeBox | Dulquer Salmaan, Bejoy Nambiar | Trend Music