നനവേറെ

നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ..
പുഞ്ചിരി വിരിയാഞ്ഞതെന്തേ
വെയിൽ വന്നു തലോടീട്ടും
ഭൂമിയെ മൂടുന്ന....
മഞ്ഞല മായാഞ്ഞതെന്തേ....

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ
ഒരു മൗനം... ഇവിടെ പിറന്നോ (2)

നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ
പുഞ്ചിരി വിരിയാഞ്ഞതെന്തേ..
വെയിൽ വന്നു തലോടീട്ടും
ഭൂമിയെ മൂടുന്ന....
മഞ്ഞല മായാഞ്ഞതെന്തേ

ജനലോരം വന്നാലും ചെറുതെന്നൽ ഇന്നെന്തേ
കുളിരേകാതെങ്ങോ... മാഞ്ഞുവോ മാഞ്ഞുവോ
കളിവാക്കിൽ താളങ്ങൾ..
വിളികേൾക്കാതോരത്തായോ വിരസം ഇഴയുന്നു നാളുകൾ.. നാളുകൾ
കുയിലെന്തേ വന്നീലാ തേൻപാട്ടും തന്നീലാ
രാവിൻറെ.... രാരീരമില്ലാ

ഒരു കുഞ്ഞു നോവീ.... വഴികളിൽ വന്നോ
ഒരു മൗനം ഇവിടെ പിറന്നോ.. (2)

നനവേറെ തന്നിട്ടും മുറ്റത്തെ പൂമൊട്ടിൽ.....
പുഞ്ചിരി വിരിയാഞ്ഞതെന്തേ
വെയിൽ വന്നു തലോടീട്ടും
ഭൂമിയെ മൂടുന്ന.....
മഞ്ഞല മായാഞ്ഞതെന്തേ....

ഒരു കുഞ്ഞു നോവീ... വഴികളിൽ വന്നോ
ഒരു മൗനം ഇവിടെ പിറന്നോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanavere

Additional Info

Year: 
2017

അനുബന്ധവർത്തമാനം