കാവളം പൈങ്കിളി

ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും..കണ്ടോ
മഴയും വെയിലും മഴവില്ലെഴുതും പറയാ
മൊഴികൾ കഥകൾ പൊഴിയും
ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും കണ്ടോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ..

വണ്ണാത്തിപ്പൂള്ളും പുല്ലാഞ്ഞി പ്രാവും..
കനവിൻ ചെരുവിൽ വന്നു.. പോയി
ഒളിയും കഥകൾ.. തെളിഞ്ഞു പോയി..
ചിരിമരത്തണലുകളിൽ
കുറുകി കുറുകി കുറു കുറെ കുറുകി
ചിറകുരുമ്മുകയായി
ചിതറും മഴയിലൊരു മറക്കുടയായി
തൂവനം ഉള്ളിൽ പൂക്കുന്നുവോ
തേന്മലർ എന്നിൽ തൂകുന്നുവോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ

പൊന്നോണപ്പൂവും തൈമാസ കാറ്റും
കതിരും തളിരും വന്നു പോയ്
രാവും പകലും മറന്നു പോയ്
ഒരു വരി തിരയുകയായ്
അതിലെ ഇതിലെ പല പല വഴി
ഇരു മിഴി നിറയേ..
പതിയെ പതിയെ കവിതകൾ വിരിയേ
കാർമുകിൽ എങ്ങോ മായുന്നുവോ
സ്നേഹ നിലാവോ പെയ്യുന്നുവോ
ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും കണ്ടോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavalam painkili

Additional Info

Year: 
2017

അനുബന്ധവർത്തമാനം