ഏകയായ് നീ

ഏകയായ് നീ ഇന്നെന്റെ
മൺപാതയിൽ മൂവന്തിയിൽ നീങ്ങീടവേ
പൊൻവെയിൽ നാളം.. ചൂടി
ആളുന്നൊരീ പുൽനാമ്പുപോൽ.. മാറുന്നു ഞാൻ
ലോകവും.. മാറുന്നിതാ...

കടലിലെ.. വെൺ തിരകളിൽ..
ചിരി മലർ ചിന്നിയോ തരിമണലിൽ..
നിഴലുകൾ ഇടകലരുമീ..
ചെറു തണലിനായി നീ ഇനി അണയൂ..
പെരുനാളിൻ പിറപോലെ
ഇരുളിൽ വിരിയൂ നീ വാനിൽ
മാൻമിഴി മായാതെ നീ എന്നും
പനിനീർ മലരാണെന്നുള്ളിൽ
ഒരായിരം കിനാവുമായ്

ഏകയായ് നീ ഇന്നെന്റെ
മൺപാതയിൽ.. മൂവന്തിയിൽ നീങ്ങീടവേ
ലോകവും.. മാറുന്നിതാ..

സുറുമപോൽ ആ.. മിഴികളിൽ..
ഒരു കനവുമായ് ഞാൻ.. കലരുകയോ
കവിളിലെ നുണക്കുഴികളിൽ...
ചെറുവിരലിനാൽ ഒരു കഥ എഴുതാൻ
അറിയാതെ...വന്നു നീ..
മുറുകി പുണരൂ പൂങ്കാറ്റായ്
തേന്മൊഴി കേൾക്കുമ്പോൾ നീ എന്നും
ഇശലിൻ നനവാണെന്നുള്ളിൽ
ചാരെയായ്.... ജീവനേ....

ഏകയായ് നീ ഇന്നെന്റെ..
മൺപാതയിൽ.. മൂവന്തിയിൽ.. നീങ്ങീടവേ
പൊൻവെയിൽ നാളം ചൂടി
ആളുന്നൊരീ പുൽനാമ്പുപോൽ മാറുന്നു ഞാൻ
ലോകവും.. മാറുന്നിതാ..

Kaattu Malayalam Movie | Ekayaai Nee Song Video | Asif Ali | P Unnikrishnan | Deepak Dev | Official