ഒരു നോക്ക്

ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍
മിഴിയകന്നു പോയോ..
ഒരു കാറ്റു പോലെയെന്‍ കൂടെവന്നവള്‍
വഴിമറന്നു പോയോ...
ഒരു കഥയായി അവളകലും..
അവളുടെ തേന്‍ചിന്തുകള്‍
നോവുകളായ് പടരും...
അലയുമൊരു കാറ്റിന്‍ ഇതളുകളായ്
വിടപറയാന്‍ ഇന്നെന്തേ ഈ വഴിയില്‍...
വഴി മറയുമേതോ നിഴലിന്‍..വിരലുകളാല്‍
അരികിലോരോമല്‍ തിരിയണയും നിമിഷമിതോ

പറയാതെയെന്തിനും കൂടെ നിന്നവള്‍
മൊഴി മറന്നു പോയോ..
ഇട നെഞ്ചിലായിരം കനവെറിഞ്ഞവള്‍
കഥ മറന്നു പോയോ...
തരിവളകള്‍  അവളണിയും..
അവളുടെ കാൽപ്പാടുമായ്  ഈ
വഴികള്‍ മറയും..
അലിയുമൊരു പാട്ടിന്‍ മധുകണമായി
ചെറു കിളികള്‍ ഇനി മെല്ലെ.. ചിറകുണരും
അരികിലൊരു കാറ്റിന്‍..ചിറകുകളാല്‍
പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍

പൂവഴികള്‍ തേടണം പുതിയ നറു തിങ്കളായ്
വീണ്ടുമനുരാഗമാം ചില്ലമേല്‍
ഈണമൊഴുകീടണം ഈ നനയുമോര്‍മ്മയില്‍
ഈറണനിയാതെ നാം.. മേവണം
നനയണമീ ചാറ്റ്മഴയില്‍
നിനവുകള്‍ ഒന്നായി വിടരാന്‍
പ്രിയമെഴുമോമല്‍ കുളിരണിയും  പുലരികളില്‍

അലിയുമൊരു പാട്ടിന്‍ മധുകണമായ്
ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിന്‍ ചിറകുകളാല്‍
പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍

 

Oru Nokku Official Video Song HD | Film Sunday Holiday | Asif Ali | Sruthi Ramachandran