വെണ്ണേ വെണ്ണക്കൽ

വെണ്ണേ.. വെണ്ണക്കൽ പെണ്ണേ...
പെണ്ണിന്റെ കണ്ണിൽ കവരേ
മുല്ലേ.. മുല്ലപ്പൂം പല്ലേ...
പഞ്ചാരത്തരിയുടെ ചിരിയേ..
കൊതിയുമായ്.. കുറുകിവാ... പ്രണയമേ...
കാറ്റിനൊരു ചാഞ്ചാട്ടം... പാട്ടിലൊരു മെയ്യാട്ടം
പൂഞ്ചൊടിയിലൊരു വണ്ടിൻ... തിരുതെയ്യാട്ടം

വെണ്ണേ വെണ്ണക്കൽ പെണ്ണേ
പെണ്ണിന്റെ കണ്ണിൽ കവരേ
മുല്ലേ മുല്ലപ്പൂം പല്ലേ...
പഞ്ചാരത്തരിയുടെ ചിരിയേ

ഉള്ളിന്നിളം  പെണ്ണിൻ മേലേ
പ്രേമം കള്ളായ് നുരഞ്ഞേറണ്...
ചെത്തിയിറക്കുമ്പം.. ഊറ്റിയെടുക്കുമ്പം
കട്ടു കുടിക്കാൻ വായോ...
തുള്ളല്ലേ... തുളുമ്പല്ലേ... നെഞ്ചിലെ പ്രായമേ
കണ്ടിട്ടും കാണാതെ കാന്താരി പോകുമോ
വാഴ്തുതിരുമൊരുവാക്ക് പൂവിരിയുമൊരു നോക്ക്
തേനടയിൽ ഉരുളുന്നൊരു കള്ളനുറുമ്പ്..

വെണ്ണേ വെണ്ണക്കൽ പെണ്ണേ...
പെണ്ണിന്റെ കണ്ണിൽ കവരേ
മുല്ലേ മുല്ലപ്പൂം പല്ലേ... പഞ്ചാരത്തരിയുടെ ചിരിയേ
കൊതിയുമായ്.. കുറുകിവാ... പ്രണയമേ...
കാറ്റിനൊരു ചാഞ്ചാട്ടം... പാട്ടിലൊരു മെയ്യാട്ടം
പൂഞ്ചൊടിയിലൊരു വണ്ടിൻ... തിരുതെയ്യാട്ടം

മുള്ളില്ലാ പൂവിന്റെ കവിളിൽ...
തൊട്ടാൽ താനേ തുടുത്തീടുമോ...
നാണമുള്ള പെണ്ണേ... കാമുകന്റെ കണ്ണേ...
കാന്താരി മുളകിൻ എരിവേ....
കണ്ടില്ലേ.. കണ്ണിൽ നിന്നയ്യയ്യോ ചോരുന്നേ
തിന്നിട്ടും തീരാത്തൊരു... വെള്ളിനിലാത്തുണ്ട്
രാത്രിയൊരു പെണ്ണല്ലേ... മാറിലരിമറുകിന്മേൽ
തീ വിരലു തൊട്ടപ്പോൾ.. കണ്ണു തുറന്നു..

വെണ്ണേ... വെണ്ണക്കൽ പെണ്ണേ
പെണ്ണിന്റെ കണ്ണിൻ കവരേ...
മുല്ലേ... മുല്ലപ്പൂം പല്ലേ...
പഞ്ചാരത്തരിയുടെ ചിരിയേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
venne vennakkal

Additional Info

Year: 
2017

അനുബന്ധവർത്തമാനം