ഈ സന്ധ്യയും

ഈ സന്ധ്യയും ഈ പൂക്കളുമീ പുഴയും കുളിർകാറ്റും എന്റേതായെങ്കിൽ
ഈയോർമ്മയും ഈ ഗാനവും ഈ മഞ്ഞിൻ കൂടാരവും എന്റേതായെങ്കിൽ
സിരകളിലൊഴുകിയ സ്വരജതിയും
കരതലമരുളിയ ലയസുഖവും
മിഴികളിലഴകിയ മുഴുമതിയും
കവിതകളെഴുതിയ നിറനിശയും
ഈ *ഗാനംപോൽ എൻ നെഞ്ചിൽ 
പാലൂറും താരാട്ടിൻ
ഈണങ്ങളിലുണരുകയായ് മധുരവുമായ്
(ഈ സന്ധ്യയും...)

അണിവാനിലെ മധു പൗർണ്ണമി 
ഇരുളുന്നുവോ ഗതി മാറിയാൽ
അതു പിന്നെയും മുഴുതിങ്കളായ് തെളിയുന്നുവോ വരമേകിയാൽ
കനവിൽ നാം കാണുന്നതു പതിരാകുന്നു
കണ്ണീരിൽ വിളയുന്നതു കതിരാകുന്നു
വെറുതേ മോഹത്തിൻ കൈപ്പുനീർ മോന്തിയെൻ ഹൃദയം തേങ്ങുന്നു
(ഈ സന്ധ്യയും...)

വിടചൊല്ലിയോ ശലഭങ്ങളും 
ഇടറുന്നുവോ ദലമർമരം
വിരഹങ്ങളിൽ മിഴിനീർക്കണം 
ഉരുകുന്നുവോ ഹിമബിന്ദുവായ്
ഒടുവിൽ നാമറിയുന്നത് നോവുകൾ മാത്രം
ഓർമ്മകളിൽ മുറിയുന്നതു മുള്ളുകൾ മാത്രം
ഉണരൂ മോഹനമുരളികയിന്നുമെൻ 
രാവിൻ മൂകതയിൽ
(ഈ സന്ധ്യയും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Sandhyayum

Additional Info

അനുബന്ധവർത്തമാനം