സമരം വിമോചനസമരം

സമരം വിമോചനസമരം സമരം 
സമരം വിമോചനസമരം സമരം 
വിമോചനത്തിൻ സമരഭേരികൾ 
വീണ്ടും വീണ്ടും മുഴങ്ങീ 
വിനാശകാരികൾ വഞ്ചകവൃന്ദം 
വിളറി വെളുത്തു നടുങ്ങി 
സമരം - സമരം - സമരം 
കണക്കു തീർക്കും സമയം വന്നു 
ഉഷാർ ഉഷാർ ഉഷാര്‍

ചതിയന്മാരുടെ നെഞ്ചിനു നേരെ 
ചാട്ടവാറടികൾ പാഞ്ഞു - പാഞ്ഞു 
ചാട്ടവാറടികൾ പാഞ്ഞു 
(ചതിയന്മാരുടെ....) 

മാന്യത തന്നുടെ മൂടുപടങ്ങൾ 
മണ്ണിൽ ചീന്തിയെറിഞ്ഞു 
സുദിനം - സുദിനം - സുദിനം 
പ്രതികാരത്തിൻ സുദിനം വന്നു 
തയ്യാർ തയ്യാർ തയ്യാർ 

മരണം പോലും - തോറ്റു മടങ്ങിയ
മരണം പോലും തോറ്റു മടങ്ങിയ 
കരവാളാണെൻ കരവാൾ 
അടിമകൾ നിങ്ങളെ മോചിപ്പിക്കും 
പടവാളാണെൻ പടവാൾ 
മാനവനീതി
മാനവനീതി ജയക്കൊടി നാട്ടും 
മഹോത്സവത്തിനു വരൂ വരൂ 
വരൂ വരൂ- വരൂ വരൂ 
(സമരം....)

Vimochana Samaram | Samaram song