എന്റമ്മേടെ ജിമിക്കി

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ..
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ..
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...

ചെമ്മീൻ ചാട്യാൽ മുട്ടോളം..
പിന്നേം ചാട്യാൽ ചട്ട്യോളം...
ചുമ്മാ.. ഊതാൻ നോക്കാതെ
തായം കളിക്കാൻ നിക്കാതെ...
വട്ടം ചുറ്റിച്ചോരെല്ലാം..
വട്ടപൂജ്യം പോലായേ...
വെട്ടം കാണാൻ കൊതിയായേ...
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ
ഇനി വേഷം മാറെടാ...
മലയാറ്റൂർ പള്ളിയിലൊരു
കുരിശും കൊട നേരാം
മലപോലെ വന്നത്..
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ..

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ..
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...

എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Entammede jimikki

Additional Info

Year: 
2017

അനുബന്ധവർത്തമാനം

എന്റമ്മേടെ ജിമിക്കി

എന്റമ്മേടെ ജിമിക്കിക്കമ്മല്‍ . . എന്റപ്പന്‍ കട്ടോണ്ട് പോയി’ ഓണത്തിനിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികള്‍ ‘സംഭാവന’ ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ സൂസന്നയാണ്. ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയില്‍ തന്നെ ഇഷ്ടമായി. ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകന്‍ ലാല്‍ ജോസ് വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികള്‍ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തില്‍ ഈ വരികള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വരികള്‍ കോര്‍ത്തിണക്കി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുകയും ഷാന്‍ റഹ്മാന്‍ കിടിലന്‍ താളങ്ങള്‍ നല്‍കുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടന്‍ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്.
ചേർത്തതു്: Neeli