നെഞ്ചേ നെഞ്ചേ

നെഞ്ചേ നെഞ്ചേ ഇഷ്ടം പെയ്യും നെഞ്ചേ..
മൂളുന്നുണ്ടോ..കിന്നാരം..
നീയും ഞാനും കയ്യില്‍ കയ്യും കോര്‍ത്തെ
തെന്നല്‍പോലെ മേയുമ്പോള്‍..

ആരാരും കാണാതെ മാമേഘ കൊമ്പത്തെ
പൂവെല്ലാം നുള്ളിപ്പോരാം...
ചിന്തൂര ചുണ്ടത്തായ് പൂമുത്തം ചാര്‍ത്തുമ്പോള്‍
ആഴത്തില്‍ മുങ്ങുന്നാരോ...

മാനെ നിന്‍ കണ്‍കോണില്‍ തെന്നും മിന്നല്‍
വന്നെന്നെ തൊട്ടെന്തോ ചൊല്ലി മെല്ലെ,,
ഹോ...
മൂവന്തി ചാന്തായ് ഞാന്‍ മൂടാം നിന്നെ
ആകാശത്താലോലം താരംപോല്‍ നീ മിന്നും നേരം

ആരാരും കാണാതെ രാവോരം തൂമഞ്ഞിൽ
കൂടാരം കെട്ടാന്‍ പോരൂ...
ചിന്തൂര ചുണ്ടത്തായ് തൂമുത്തം ചാര്‍ത്തുമ്പോള്‍
നാണത്തില്‍ മുങ്ങുന്നാരോ...

നെഞ്ചേ നെഞ്ചേ..ഇഷ്ടം പെയ്യും നെഞ്ചേ
ഉം..മൂളുന്നുണ്ടോ കിന്നാരം
നീ മീട്ടും താരാട്ടില്‍ തന്നത്താനെ..
മൗനങ്ങള്‍ മാഞ്ഞില്ലേ ദൂരെ ദൂരെ
ഇന്നോളം നാം പാടും..പാട്ടും മാറി
ഇനിയെന്നും നാമൊന്നായ്
എണ്ണിത്തീരാ സ്വപ്നം നീയോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenje nenje

Additional Info

Year: 
2017

അനുബന്ധവർത്തമാനം