ചെക്കനും പെണ്ണും

ചെക്കനും പെണ്ണും ടെൻഷനടിച്ചു
ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം...
ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം
ആർപ്പ് വിളിച്ച കൂടണ കല്യാണം
തകിലടിയോ…ഓ നിറപൊലിയോ...ഓ
വരനെവിടെ.. വധുയെവിടെ.. വിളി അളിയോ..
നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ..
നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ
ചെക്കനും പെണ്ണും ടെൻഷനടിച്ചു
ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം....

തനി തരികിടയല്ലാ ഒരു മണകുണയല്ലാ
പുലിയിവനൊരു പുല്ലാ… മുരുകനെടാ
ഇവളൊരുമണിമുല്ലാ പുതിയൊരു മഴവില്ലാ…
നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി..
പന്തലാകെ പെയ്യും ..ചന്തമല്ലേ
ചങ്കുപോലെ ചങ്കും കൂടെയില്ലേ...
അവനും… അവളും അവരും… ഇവരും
അവിടെ.. ഇവിടെ.. ഇടറി.. ചിതറി..
ചിരിതൻ തണലായ്‌.. മതിയോ..
പറ പൊന്നളിയാ..

നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ
നമ്മുടെ ചെക്കന്റെ.. പെണ്ണിന്റെ..
ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ..
നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ (2)

Chunkzz Official Video Song | ചെക്കനുംപെണ്ണും(Wedding Song) | Omar Lulu | Balu Varghese | Honey Rose