മാമാങ്കം മാമാങ്കം

മാമാങ്കം മാമാങ്കം (2)
മാമല നാട്ടിൻ മഹാമഹം
മാമാങ്കം മാമാങ്കം
മാമല നാട്ടിൻ മഹാമഹം
വീര കേരള വിരചിത ചരിതം
ചോരയിലെഴുതും മഹാമഹം
മാമാങ്കം മാമാങ്കം

നാടിനു മുഴുവൻ നവോത്സവം
തിരു നാവ മണലിൽ ജയോത്സവം (2)
ആനപ്പടയും കുതിരപ്പടയും
അണിയണി ചേരും രണോത്സവം ഹോയ്
ഓഹോ ഹൊഹോ ഓഹോഹോഹോ
മാമാങ്കം മാമാങ്കം

പാലക്കാടും പാലിയവും
വൻ കായം കുളവും വേണാടും (2)
കൂടാരങ്ങളിൽ കൂടുന്നു
പടനായകരുടവാൾ ഊരുന്നൂ ഹോയ്
ഓഹോ ഹൊഹോ ഓഹോഹോഹോ
മാമാങ്കം മാമാങ്കം
മാമല നാട്ടിൻ മഹാമഹം
മാമാങ്കം മാമാങ്കം
മാമല നാട്ടിൻ മഹാമഹം
വീര കേരള വിരചിത ചരിതം
ചോരയിലെഴുതും മഹാമഹം
മാമാങ്കം മാമാങ്കം

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maamaankam Maamaankam

Additional Info

അനുബന്ധവർത്തമാനം