മിഴിയിണ ഞാൻ അടക്കുമ്പോൾ

ആ..ആ..ആ..ആ
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

നിനവുകൾ തൻ നീലക്കടൽ
തിരകളിൽ നിൻ മുഖം മാത്രം
കടലലയിൽ വെളുത്ത വാവിൽ
പൂന്തിങ്കൾ പോലെ (നിനവുകൾ..) (മിഴിയിണ..)

കല്പന തൻ ആരാമത്തിൽ പ്രേമവാഹിനി ഒഴുകുമ്പോൾ
കല്പടവിൽ പൊൻ കുടമായ് വന്നു നിന്നോളേ
നിന്റെ മലർമിഴിയിൽ തെളിയുന്ന കവിതകൾ ഞാൻ വായിച്ചപ്പോൾ
കവിതകളിൽ കണ്ടതെല്ലാം എന്റെ പേർ മാത്രം
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ ഞാൻ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

മണിയറയിൽ ആദ്യരാവിൽ വികൃതികൾ നീ കാണിച്ചെന്റെ
കരിവളകൾ പൊട്ടിപ്പോയ മുഹൂർത്തം തൊട്ടേ
കരളറ തൻ ചുമരിങ്കൽ പലവർണ്ണ ചായത്തിങ്കൽ
എഴുതിയതാം ചിത്രങ്ങളിൽ നിൻ മുഖം മാത്രം

മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

ഉം..ഉം..ഉം...ഉം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mizhiyina Njaan Adakkumbol

Additional Info

അനുബന്ധവർത്തമാനം