മാനത്തൊരു പൊൻ താരകം

തങ്കത്തുങ്ക തിമി തന്താന താനാ (2)

മാനത്തൊരു പൊൻ താരകം
മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ
നിൻ മായക്കണ്ണിൽ മയ്യിട്ട് മയക്കിയില്ലേ
കൈയ്യിൽ കരിവള തരിവള കിലുകിലെ
ചിരിക്കുമ്പം ഖൽബിൽ കുളിരല്ലേ
നിനക്കിനി അതിശയ രാവല്ലേ
പുത്തൻ ഇശലുകൾ പാടണ്ടേ (മാനത്തൊരു..)

മണിവാതിൽ ചാരും നേരം മാരിക്കാറ്റേ പോയ് വാ
മധുമാസകോവിൽ മോഹതേനും കൊണ്ടേ വാ
പതിനാലാം രാവിൻ ചന്തം കാണാൻ നീയും കൂടെ വാ
പനിനീരും കുളിരും കുഞ്ഞിക്കൈയിൽ കൊണ്ടെ വാ
അഴകേ മുത്തേ പൊന്നേ മാരന്റെ കൈയ്യ്
തഴുകും തത്തേ നിന്നെ ( അഴകേ..)
നാണത്തിൻ തട്ടമിട്ട രാവിന്റെ മൊഞ്ചത്തി
ആനന്ദ ബഹറിലെ ഹൂറിയായ് വന്നെത്തി
നെഞ്ചിലുറങ്ങും മുത്തുക്കിളിയായ് പാടാൻ നില്ല്
മഞ്ചം നിറയെ പുളകം വാങ്ങാൻ നീയും ചെല്ല് (മാനത്തൊരു..)

മിന്നലൊളിയ്ക്കും പൊൻ വള കൊണ്ടൊരു മല്ല്
ആ കണ്ണിലിളക്കം വന്നാലയ്യാ സുല്ല് (മിന്നലൊ..)
കാതിലലുക്ക് കുണുങ്ങും നേരം ചൊല്ല്
മാരൻ കാലു പിടിയ്ക്കും വരെയങ്ങനെ നില്ല്
പുഞ്ചിരിയോടെ വരും പതിനാലാം രാവ്
മെല്ലെ കൊഞ്ചിയുറക്കും നേരം നീയൊരു പൂവ്
അഞ്ചിനകം നീയന്നൊരു പൊൻ കിനാവ്
നിൻ മണി മഞ്ചം നിറയെ വിരിക്കാൻ വെള്ളി നിലാവ്

പുലരുമ്പോൾ പൂവൽ മെയ്യിൽ പുന്നാരത്തിൻ ചോപ്പുമായി
പുതു പൂവേ നീയാ മച്ചിൽ താനേ നിൽക്കുമ്പോൾ
ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ
മണിമുത്തം തന്നാൽ വീണ്ടും നാണം കൊള്ളില്ലേ
മറുകിൻ കാണാ ചന്തം മായാത്തൊരീ മനസ്സിൻ പൂവൽ മഞ്ചം (മറുകിൻ..)

ആരംഭ പള്ളിക്കൂടം മാരന്റെ പൂന്തോപ്പ്
ആയിരം വർണ്ണം കാട്ടി മിന്നുന്നൂ മൊഹബ്ബത്ത്
കസ്തൂരി കുളിരാടി നടക്കണ കാലം വന്നൂ
അത്തറു പൂശിയൊരുങ്ങണ നിന്നുടേയാളും വന്നൂ ( മാനത്തൊരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathoru pon thaarakam

Additional Info

അനുബന്ധവർത്തമാനം