സായാഹ്‌ന രാഗം

സായാഹ്നരാഗം മായുന്നു..
മുറിവേറ്റ മൗനം നീറുന്നു..
ഇരുളാർന്നൊരീറൻ മേഘത്തിൻ
മഴവില്ല് മാഞ്ഞേ പോകുന്നു..
തളിരായ കാലം തീർന്നില്ല
കൊതിതീരുവോളം കണ്ടില്ല
മിഴിനീരുപോലും മായ്ക്കാതെ
നിറയുന്ന കണ്ണിൽ നോക്കാതെ
അകലുന്നു കാണേ കാണേ ദൂരെ ദൂരെ നീ
സായാഹ്നരാഗം മായുന്നു..
മുറിവേറ്റ മൗനം നീറുന്നു..

വളരുന്ന കാലം തൊട്ടെൻ
ചിരകാല മോഹം നിന്നിൽ
എന്തെന്തു വർണ്ണജാലം എഴുതീല ഞാൻ (2)
മഞ്ഞുതുള്ളിയെന്നപോൽ
----- കവർന്നുപോയി
ഓർമ്മമാത്രമീറാനായി കരളിലഴലിൻ കടലായ്  
സായാഹ്നരാഗം മായുന്നു..
മുറിവേറ്റ മൗനം നീറുന്നു..

കൊതിതീരുവോളം നിന്നെ..
പരിലാളനത്താൽ മൂടാൻ..
എന്നെന്നുമോമനിക്കാൻ എരിയുന്നു ഞാൻ  (2)
എന്നു കാണുമാമുഖം എന്റെ കൈക്കുടന്നയിൽ
....

Utharam Parayaathe | Audio Jukebox | Nandhu Kartha | Rafeeq Ahammed