അക്കിടി

താൻ കുഴിച്ചു താനേ വീണു പോയൊരക്കിടി     
കൂട്ടുവിട്ട കൂട്ട ർ അന്ന് പെട്ടൊരക്കിടി
രാശി തെറ്റി വന്നുപെട്ട മുട്ടനക്കിടി
കേട്ട നാട്ടുകൂട്ടമൊത്തുപോയൊരക്കിടി
പായസം പോലെ ഓർത്തു ഞാൻ
നാവിലേക്കൊഴിച്ച കയ്പ്പ്നീരു തന്നോരക്കിടി  
പുലികളായ് പാഞ്ഞുവന്നതും
പിന്നെ പൂച്ചയായ് വാൽമടക്കി നിന്നുപോയൊരക്കിടി

കാത്തു കാത്തു വച്ചൊരീ
ഇഷ്ട്ടമെന്ന കഞ്ഞിയിൽ
പാറ്റ നക്കിയെന്നതക്കിടി..
കണ്ടവന്റെ കഞ്ഞിയോ..
കട്ടെടുത്ത് മോന്തിയാൽ..
നാവു പൊള്ളുമെന്നൊരക്കിടി .
ചുറ്റിലും കണ്ട മാലോകരക്കിടി
പാപികൾ ചെന്ന പാതാളമക്കിടി

പായസം പോലെ ഓർത്തു ഞാൻ
നാവിലേക്കൊഴിച്ച കയ്പ്പ്നീരു തന്നോരക്കിടി  
പുലികളായ് പാഞ്ഞുവന്നതും
പിന്നെ പൂച്ചയായ് വാൽമടക്കി നിന്നുപോയൊരക്കിടി

Himalayathile Kashmalan Malayalam Movie | Akkidi Song Video | Official |