ഉത്സവം മദിരോത്സവം

ഉത്സവം മദിരോത്സവം - ഈ
ജീവിതമൊരു മദിരോത്സവം - ഉത്സവം
ഉത്സവം മദിരോത്സവം 

മലര്‍മാസ സുന്ദരരാവുകളില്‍
മധുപാന ലീലാലഹരികളില്‍
ഒരു ഗാനമായ് ഞാനൊഴുകുന്നു
നിന്‍ സിരകളില്‍ ഞാന്‍ അലിയുന്നു
അറിയാതെ വന്നെന്‍ മണിയറവാതില്‍ 
തുറന്ന കള്ളന്‍ നീ

ഉത്സവം മദിരോത്സവം - ഈ
ജീവിതമൊരു മദിരോത്സവം - ഉത്സവം
ഉത്സവം മദിരോത്സവം 

അനുരാഗം എന്നൊരു രാഗം ഞാന്‍
അതില്‍ നീന്തിടുന്നൊരു നീര്‍ക്കിളി ഞാന്‍
വരൂ സ്വപ്നകാമുകാ നീയരികില്‍
വരൂ സ്വര്‍ഗ്ഗഗായകാ നീയരികില്‍
ഒരു മലരിതള്‍ പോലെ നിന്‍ മടിയില്‍ 
ഞാന്‍ പറന്നു വീഴുന്നു

ഉത്സവം മദിരോത്സവം - ഈ
ജീവിതമൊരു മദിരോത്സവം - ഉത്സവം
ഉത്സവം മദിരോത്സവം 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ulsavam madhirolsavam

Additional Info

Year: 
1970

അനുബന്ധവർത്തമാനം