വസന്തത്തിന്‍ മകളല്ലോ മുല്ലവള്ളീ

വസന്തത്തിന്‍ മകളല്ലോ മുല്ലവള്ളീ
അവള്‍ക്കല്ലോ പൂഞ്ചൊടിയില്‍ തേന്‍തുള്ളീ
വളയിട്ട കൈകളാല്‍ പൂമരച്ചില്ലകള്‍
വാരിപ്പുണരുന്ന മുല്ലവള്ളി
(വസന്തത്തിന്‍..)

പണ്ടു ശകുന്തള മാലിനിതീരത്ത്
പൊന്നേലസ്സുകളണിയിച്ചതിവളെയല്ലോ
പര്‍ണ്ണകുടീരത്തില്‍ യുവനൃപന്‍ വന്നപ്പോള്‍
പുല്‍കി വളര്‍ത്തിയതിവളെയല്ലോ 
അവള്‍ക്കല്ലോ പൂനിലാവ് പുടവ നല്‍കീ
അവള്‍ക്കല്ലോ മഞ്ഞുകാലം കുളിരുനല്‍കീ
ആഹാഹാ - അഹഹഹാ
(വസന്തത്തിന്‍..)

പണ്ടു ശ്രീപാര്‍വ്വതി ഹിമഗിരിശൃംഗത്തില്‍
പൊന്‍തളിര്‍ ചാര്‍ത്തിയതിവളെയല്ലോ
പുള്ളിമാന്‍ തോലിട്ട് പ്രിയതമന്‍ നിന്നപ്പോള്‍
നുള്ളിക്കൊതിപ്പിച്ചതിവളെയല്ലോ (പുള്ളിമാന്‍)
അവള്‍ക്കല്ലോ വെള്ളിവെയില്‍ കുടനിവര്‍ത്തീ
അവള്‍ക്കല്ലോ വര്‍ഷകാലം അമൃതു നല്‍കീ
ആഹഹാ - അഹാഹഹാ.....
(വസന്തത്തിന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthathin makalallo

Additional Info

Year: 
1970

അനുബന്ധവർത്തമാനം