ഓമൽ ചിരിയോ

ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല
കണ്ടു കവി പാടുമ്പോൾ.. നീല കടലല്ല
കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേയില്ല..
പിന്നെ എന്തോണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ
എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണ്
ഓമൽ ചിരിയോ ചെമ്പക പൂവിതളല്ല
കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല

നെഞ്ചിനകത്തോ...
ജിഞ്ചക ജിഞ്ചക ചെമ്പട മേളം
കണ്ട മുതലേ ഇമ്മിണി ചിന്തകളാ …
കണ്ണൊന്നടച്ചാൽ..
കണ്ടടാ കണ്ടടാ പൊൻകുട മാറ്റം
കാതു നിറയേ
കേൾക്കണതാ മൊഴിയാ
ശലമോന്റെ ഗീതം അറിയാതെ മെല്ലേ
അലയാകുന്നുള്ളിൽ..
അതിൽ ഒരേ ഒരു സ്വരം
ചെറു തേക്കിൻ കാട്ടിൽ.. മാനമാകും കൂട്ടിൽ
കുടിയേറും പൂരം ..
അതിലലിഞ്ഞുലഞ്ഞു വാ ഗഡി  
ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
കാണാൻ ഇവളോ.. അമ്പിളി പൊൻകതിരല്ല

ചിങ്ങവെയിലേ..
ഇത്തിരി മിന്നിന് പൊൻപണം തായോ
പള്ളിമണിയേ..
സമ്മതം തേടി വരൂ
വെള്ളിനിലവേ..
പുഞ്ചിരി കൊണ്ടിനി വെഞ്ചരിക്കാമോ
അന്തിമുകിലേ.. മഞ്ചലുമായ് വരുമോ
കരളേതൻ തോട്ടം കനിയാണെൻ ഇഷ്ട്ടം
അത് തേടാനെത്തും
ഒരു മണിക്കിനാക്കിളി
നിറമില്ലെന്നാലും അഴകില്ലെന്നാലും
നുണയല്ലെന്നെന്നും ...
ഇനി ഇവന്റെ പെണ്ണൊരുത്തി നീ

ഓമൽ ചിരിയോ.. ചെമ്പക പൂവിതളല്ല
കാണാൻ ഇവളോ അമ്പിളി പൊൻകതിരല്ല
കണ്ടു കവി പാടുമ്പോൾ.. നീല കടലല്ല
കെട്ടഴിച്ച കാർകൂന്തൽ മുട്ടോളമേയില്ല..
പിന്നെ എന്തോണെന്താണോ തമ്മിലാദ്യം കണ്ടപ്പോൾ
എന്റെ ഉള്ളിൻ ഉള്ളിൽ ആരോ ചൊല്ലി നീയെൻ പെണ്ണ്
താനാ തനനാ തന്തന തന്തന താനാ
താനാ തനനാ തന്തന തന്തന താനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omal chiriyo

Additional Info

Year: 
2017

അനുബന്ധവർത്തമാനം