എൻ തല ചുറ്റണ്

എൻ തല ചുറ്റണ് ചുറ്റണ് പോൽ
പണി ചുറ്റുമൊരുങ്ങുമ്പോൾ
നില തെറ്റിയ പമ്പരമായ്
തിരിയുന്നൊരു തൊന്തരവേ
കിളി കൊഞ്ചല് വഞ്ചനയായ്
അത് താങ്ങുവതെങ്ങനെയാ
ആ സങ്കട സംഭവത്താൽ
ഇളം ചങ്കൊരു ചെങ്കനലായ്

പാമ്പും പുലിയും പാമ്പും വാണീടും
കാട്ടിൽ ഏകനായി ഞാൻ
വൻ കാറ്റും കോളും മൂടീടും
വീടിൻ നാഥനായി ഞാൻ
(എൻ തല ചുറ്റണ്)

മംഗലമെന്നത് ശങ്കകളേറ്റണ സംഗതിയാ
കൊല കൊമ്പുകുലുക്കിയ വമ്പനും വീഴണ
വൻ കുഴിയാ...
താലി കൊരുത്തൊരു താമരപോലൊരു
പെൺകഴുത്തിൽ ..
കെട്ടു മുറുകാതെ പെട്ടു വലഞ്ഞതീ
ആണൊരുത്തൻ..
ഒരു പുത്തൻ അലമാര അത് ഒത്തൊരലമാരാ   
അതിനുള്ളിൽ മൊത്തം വയ്യാവേലിയാ
കല്യാണത്തിൻ കൂടെ
പുതു സമ്മാനം പോൽ തോന്നും
നിറ സന്തോഷത്തിൽ വാങ്ങും പാരയാ
(എൻ തല ചുറ്റണ്)

ആശകളും ചില വാശികളും
പെരും പോരുകളായ് ..
പിന്നെ ജീവിതമെന്നത്
നാശമടഞ്ഞൊരു നാടകമായ്
ജാതിയും ജാതക ചർച്ചകളങ്ങനെ ഒത്തിടവേ
തമ്മിലറിയാതെ ചെക്കനും പെണ്ണിനും
ഇല്ല ഗതീ..
ഒരു പുത്തൻ അലമാര അത് ഒത്തൊരലമാരാ   
അതിനുള്ളിൽ മൊത്തം വയ്യാവേലിയാ
കല്യാണത്തിൻ കൂടെ
പുതു സമ്മാനം പോൽ തോന്നും
നിറ സന്തോഷത്തിൽ വാങ്ങും പാരയാ
(എൻ തല ചുറ്റണ് (2)
(ഒരു പുത്തൻ അലമാര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En thala chuttanu

Additional Info

Year: 
2017
Mixing engineer: 
Mastering engineer: 

അനുബന്ധവർത്തമാനം