കൈ തുടി താളം

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
വാ...പെണ്‍ കിളീ...
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ

താരണിഞ്ഞേ (2)
തളിരണിഞ്ഞേ(2)
താഴെ മുളം കാടുലഞ്ഞേ
കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്
അന്തി വെയില്‍ ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍
നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍
നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...)

കാറൊഴിഞ്ഞേ (2)
കോളൊഴിഞ്ഞേ(2)
കാറ്റൊഴിഞ്ഞേ കരയണഞ്ഞേ
ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍
നമുക്കുമുള്ളൊരില കൂട്ടില്‍
ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ
നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
തേന്‍ കുളിരണ പൂങ്കനവില്‍
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ ഓ....ഓ...ഓ...

കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലര്‍ ചെണ്ടും കൊണ്ടേ
വാ ആണ്‍കിളീ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kai thudi thalam

Additional Info

അനുബന്ധവർത്തമാനം