വരുന്നു പോകുന്നു വഴിപോക്കര്‍ (2)

വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം
വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം 

പിറക്കുമ്പോളരയടി മണ്ണു വേണം
പിരിയുമ്പോളാറടി മണ്ണു വേണം (2)
നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു
നടുക്കുള്ള നാടകം നടിക്കുമ്പോള്‍ മനുഷ്യനു
പടവെട്ടിപ്പിടിക്കേണം ഭൂലോകം - ഭൂലോകം

കൌമാരം കഴിഞ്ഞിട്ട് തരുണനായാല്‍ സദാ
കണ്ണിലും കരളിലും പെണ്ണു മാത്രം (2)
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
പെണ്ണിനെ നേടിയാല്‍ കുഞ്ഞു വേണം പിന്നെ
കുഞ്ഞിന്റെ കഴുത്തില്‍ പൊന്നു വേണം -
പൊന്നു വേണം 
വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം 

മാടമൊന്നായാലും മതിയാദ്യം പിന്നെ
മാളിക തീര്‍ക്കാനൊരു മോഹം (2)
മോഹങ്ങള്‍ നീളുമ്പോള്‍ വാര്‍ദ്ധക്യം വന്നു
ദേഹത്തെ തളര്‍ത്തുന്നു - കിടത്തുന്നു

മാറുന്ന വേഷങ്ങള്‍ അഭിനയിക്കാന്‍ എന്നും
കാലം കൊടുക്കുന്നു പുതുവേഷം (2)
മരണത്തിന്‍ മണിയടി മുഴങ്ങിയാലോ (2) - ആരും
മടങ്ങിപ്പോകണം അണിയറയില്‍ - അണിയറയില്‍
അണിയറയില്‍...

വരുന്നു പോകുന്നു വഴിപോക്കര്‍ - വെറും
വഴിയമ്പലമീ ജീവിതം - ജീവിതം 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varunnu pokunnu vazhipokkar (2)

Additional Info

Year: 
1968

അനുബന്ധവർത്തമാനം