വാണീ വരവാണീ

ഓം സരസ്വതീം നമാമി ചരണാംബുജം
സർവ്വവിദ്യാധരി ദേവി
സർവ്വാലങ്കാരഭൂഷിണീ
ഓംകാര രുപിണീ - വാണീ
നമാമി - നമാമി - നമാമി - ചരണാംബുജം

വാണീ വരവാണീ - മണി
വീണാധരി സരസ്വതീ - മണി
വീണാധരി സരസ്വതീ
(വാണീ .. )

സത്യസാഗര തിരമാലകളില്‍
വിദ്യാമൃതമായ് പൊന്തിയ മോഹിനീ
സൃഷ്ടിതന്നാദിയില്‍ സ്വര്‍ഗ്ഗവേദിയില്‍
നൃത്തമദാലസയായ മനോഹരീ
നൃത്തമദാലസയായ മനോഹരീ

സപ്തസ്വരസുരസാമ്രാജ്യത്തില്‍
പട്ടമഹിഷിയായ് പാടുന്നൂ - നീ
പട്ടമഹിഷിയായ് പാടുന്നൂ

മധുരരാഗസുധ പകരാനായ് നിന്‍
മണിവിപഞ്ചിക മീട്ടുന്നൂ - നീ
മണിവിപഞ്ചിക മീട്ടുന്നൂ നീ

തകധിമി തകധിമി താളഗംഗതന്‍
തരംഗമേകും മൃദംഗവാദിനീ 
ജ്ഞാനരൂപിണീ നാദകാരിണീ
ആദിബ്രഹ്മവരനന്ദിനി ജനനീ
ജനനീ... ജനനീ...

വാണീ വരവാണീ - മണി
വീണാധരി സരസ്വതീ - മണി
വീണാധരി സരസ്വതീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanee varavaanee

Additional Info

Year: 
1967

അനുബന്ധവർത്തമാനം