മണിമുഴക്കം സമയമായ്

മണിമുഴക്കം സമയമായ് മാരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍
പ്രണയനാടകം മാമകം ഘോരമാം
നിണമണിയലില്‍ തന്നെ കഴിയേണം

മണിമുഴക്കം സമയമായ് മാരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

പരിണതാനന്ദ ലോലയായ് മേല്‍ക്കുമേല്‍
പരിലസിക്ക നീ വെള്ളിനക്ഷത്രമേ
ഇവിടെയാദർശമെല്ലാമനാഥമാ-
ണിവിടെയാത്മാര്‍ത്ഥതയ്ക്കില്ലൊരര്‍ത്ഥവും

മണിമുഴക്കം സമയമായ് മാരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

പ്രിയകരങ്ങളേ നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
സസുഖമെന്നോടൊത്തിത്രയും കാലവും
സഹവസിച്ചോരജകിശോരങ്ങളേ

മണിമുഴക്കം സമയമായ് മാരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

സദയമെന്നെപ്പിരിഞ്ഞീടാതിത്ര നാള്‍
സഹകരിച്ചോരെന്നോമന്‍ മുരളികേ
മദനമല്‍പ്രാണസോദരാല്‍ സൗഹൃദം
മഹിയിലെന്തെന്നു കാണിച്ച മല്‍സഖേ

മണിമുഴക്കം സമയമായ് മാരണ
മണിമുഴക്കം വരുന്നു വരുന്നു ഞാന്‍

ക്ഷിതിയിലെന്തിലും മീതെ ഞാന്‍ വാഴ്ത്തീടും
ഹൃദയഹാരിയാം ഹേമന്തചന്ദ്രികേ
ഇനിയൊരിക്കലും കാണുകയില്ല നാം
തരിക മാപ്പു തരൂ - പോട്ടേ ഇന്നു ഞാന്‍... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manimuzhakkam samayamaay

Additional Info

Year: 
1967

അനുബന്ധവർത്തമാനം