കണ്ണെറിഞ്ഞാൽ

കണ്ണെറിഞ്ഞാൽ കാണാ തീരം
കാത്തിരിപ്പൂ പുത്തൻ ലോകം
കാലം നമ്മുടെ മുന്നിലൊരുക്കും
കളിക്കളം കണ്ടോ......
പാതിരാവിൻ യവനിക നീങ്ങും
പകൽക്കിനാവുകൾ നാടകമാടും
പറഞ്ഞു വന്നാൽ ഭൂമിയുമേതോ
പാവക്കൊട്ടാരം........
അവിടെ നമുക്കുള്ളതരചന്റെ വേഷം
അലസ നിമിഷങ്ങൾ അമൃതിന്റെ ചഷകം
തീയും തിറയും സിരയിലൊഴുകുമീ
തീരായാത്രകളിൽ.......

കണ്ണെറിഞ്ഞാൽ......പാവക്കൊട്ടാരം

ഒത്തു ചേരും കണ്ണികൾ നാം ചങ്ങലകൾ ആകുമ്പോൾ
എത്രയെത്ര ഭാവുകങ്ങൾ മുന്നിലെത്തും നേട്ടങ്ങൾ (2)
ആരോടും പകയില്ലാ......എതിരില്ലാ
ആകാശം തിരയാൻ അതിരില്ലാ......
വേനൽച്ചിറകിൻ താളം കേൾക്കും
പായും വേഗം പാറി പോകും
വിജയം നേടാം ഒരുമിച്ചീടാം
വിധിയെപ്പോലും തോല്‍പ്പിച്ചീടാം
ഒരു കൈയ്യ്  ഒരു മെയ്യ് ഒരു വാക്കൊരു നോക്ക്
ഒന്നേ മാർഗ്ഗം തുടരാം സഞ്ചാരം...(പല്ലവി)

Kannerinjal - Traffic