കരിമിഴിക്കുരുവിയെ (F)

ആ.....ആ.......ആ.........ആ........
ആ....ആ.....ആ.........ആ ആ ആ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ.....(2)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ.......

(കരിമിഴി...........)

ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ
നാണച്ചിമിഴിൽ കണ്ടീലാ.....
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണച്ചിന്തും കേട്ടീലാ.....
ഓ കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ.........
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ...... 

(കരിമിഴി..........)

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ......
നീലക്കണ്ണിൽ ഞാൻ നിത്യം വെക്കും ഈ
എണ്ണത്തിരിയും മിന്നീലാ......
മുടിച്ചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ....
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ......
മാമുണ്ണാൻ വന്നീലാ..... മാറോടു ചേർത്തീലാ......(2)
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ..... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karimizhikkuruviye

Additional Info

Year: 
2002

അനുബന്ധവർത്തമാനം